Saturday, July 21, 2018

Soundarya Lahari 100


प्रदीप ज्वालाभिर्दिवसकर नीराजनविधिः
सुधा सुतेश्चन्द्रोपल जलल वैरर्घ्यरचना।
स्वकीयैरम्भोभिः सलिलनिधि सौहित्यकरणं
त्वदीयाभिर्वाग्भिस्तव जननि वाचां स्तुतिरियम्॥

pradīpajvālābhirdivasakaranīrājanavidhiḥ
sudhāsuteścandropalajalalavairarghyaracanā |
svakīyairambhobhiḥ salilanidhisauhityakaraṇaṁ
tvadīyābhirvāgbhistava janani vācāṁ stutiriyam ||

Oh! Bhagavthy, I have penned this poem borrowing words from you who is the source of all words and who is not separate from the words themselves. I realize that it is just like showing a small hand lamp to the mighty Sun who is the source of all lights. It is like serving a little bit of water to Moon knowing that the same water has been oozed out of the lunar stone. It is also like offering a handful of sea water as oblation to the sea itself. Pray, bless me mother, as I complete this poem to extoll the inexplicable beauty personified as You.

പ്രദീപ ജ്വാലാഭിര്‍ ദിവസകര നീരാജനവിധി:
സുധാസുതേശ്ചന്ദ്രോപല ജലല വൈരര്‍ഘ്യ രചനാ
സ്വകീയൈരംഭോഭി: സലിലനിധി സൌഹിത്യ കരണം
ത്വദീയാഭിര്‍ വാഗ്ഭിസ്തവ ജനനി വാചാം സ്തുരീയം.

അല്ലയോ ഭഗവതീ, വെറുമൊരു കൈവിളക്കിനാല്‍ പ്രകാശത്തിന്‍റെ ഉറവിടമായ ആദിത്യഭഗവാന് ദീപാരാധന ചെയ്യുന്നതുപോലെയും, ചന്ദ്രകാന്തജലം കൊണ്ട് ചന്ദ്രന് തന്നെ അര്‍ഘ്യം നല്‍കുന്നതുപോലെയും, സമുദ്രജലം കൈക്കുമ്പിളില്‍ എടുത്ത് സമുദ്രത്തിനു തന്നെ തര്‍പ്പണം ചെയ്യുന്നതുപോലെയുമാണ് ഞാനീ സ്തുതി രചിച്ചിരിക്കുന്നത്. വാക്കുകള്‍ക്ക് മാതാവായ ദേവയെ സ്തുതിക്കാനായി ഞാന്‍ വാഗഭിന്നയായ അവിടുത്തെ തന്നെ വാക്കുകള്‍ കടമെടുത്താണ് ഈ സ്തോത്രം ചമച്ചിരിക്കുന്നത്. ജഗത്തിന് മുഴുവന്‍ അമ്മയായ ഭഗവതീ, അനുഗ്രഹിച്ചാലും.


Soundarya Lahari 099


सरस्वत्या लक्ष्म्या विधिहरिसपत्नो विहरते
रतेः पतिव्रत्यं शिथिलयति रम्येण वपुषा।
चिरं जीवन्नेव क्षपितपशुपाशव्यतिकरः
परानन्दभिख्यं रसयति रसं त्वद्भजनवान्॥

sarasvatyā lakṣmyā vidhiharisapatno viharate
rateḥ pativratyaṁ śithilayati ramyeṇa vapuṣā |
ciraṁ jīvanneeva kṣapitapaśupāśavyatikaraḥ
parānandabhikhyaṁ rasayati rasaṁ tvadbhajanavān ||

Oh! Mother! Those who seek your refuge ends up getting the courtship of Saraswathi, the goddess of knowledge and Mahalakshmi, the goddess of wealth making their husbands Brahma and Mahavishnu jealous. Moreover, his body would be so charming that Rathidevi, wife of the god of love would fall for him, ignoring her wow of chastity. At the end he would cut asunder all his bondage borne out of ignorance and enter into a state of eternal life with a blissful beatitude.

സരസ്വത്യാ ലക്ഷ്മ്യാ വിധിഹരസപത്നോ വിഹരതേ
രതേ: പാതിവ്രത്യം ശിഥിലയതി രമ്യേണ വപുഷാ
ചിരം ജീവന്നേവ ക്ഷപിത പശുപാശ വ്യതികര:
പരാനന്ദാഭിഖ്യം രസയതി രസം ത്വദ് ഭജനവാന്‍

അമ്മേ, അവിടുത്തെ ഭജിക്കുന്നവന്‍ ബ്രഹ്മാവിനോടും മഹാവിഷ്ണുവിനോടും മത്സരിക്കുന്ന വിധത്തില്‍ വാഗ്ദേവതയായ സരസ്വതി, ഐശ്വര്യദേവതയായ ലക്ഷ്മി, എന്നിവരുമായി ഭര്‍തൃഭാവത്തില്‍ വിലസുന്നു. മാത്രമോ അയാളുടെ ശരീരസൗന്ദര്യം സാക്ഷാല്‍ രതീദേവിയെപ്പോലും ശിഥില മനസ്കയാക്കി അവളുടെ പാതിവ്രത്യനിഷ്ഠയെ തെറ്റിക്കുന്നു. ഒടുവില്‍ അജ്ഞാനസംബന്ധിയായ പശുപാശബന്ധങ്ങള്‍ എല്ലാമുപേക്ഷിക്കുന്ന അവന്‍ ചിരംജീവിയായി പരാനന്ദം അനുഭവിക്കുന്നു.

Friday, July 20, 2018

Soundarya Lahari 098


कदा काले मातः कथय कलितालक्तकरसं
पिपेयं विद्यार्थीं तव चरणनिर्णेजनजलम्।
प्रकृत्या मूकानामपि च कविताकारणतया
कदा धत्ते वाणीमुखकमलताम्बूलरसताम् ॥

kadā kāle mātaḥ kathaya kalitālaktakarasaṁ
pipeyaṁ vidyārthīṁ tava caraṇanirṇejanajalam |
prakṛtyā mūkānāmapi ca kavitākāraṇatayā
kadā dhatte vāṇīmukhakamalatāmbūlarasatām ||

Oh! Mother! Please tell me when will I, an ardent student with a thirst for knowledge be able to drink the nectar of holy water colored by the red paste adorning your feet? It is well known that this holy water is capable of making even a born dumb person create great works of poetry. Goddess Saraswathy is known for blessing her seekers to excel in arts and literature. Tell me mother, when will I taste the holy water from your feet like the savoring the sweet betel juice from Goddess Saraswathy’s mouth?

കദാ കാലേ മാത: കഥയ കലിതാലക്തക രസം
പിബേയം വിദ്യാര്‍ത്ഥീ തവ ചരണ നിര്‍ണേനജലം
പ്രകൃത്യാ മൂകാനാമപി ച കവിതാകാരണതയാ
കദാ ധത്തേ വാണീമുഖ കമല താംബൂല രസതാം

അല്ലയോ അമ്മേ, പറയൂ, അവിടുത്തെ പാദങ്ങളിലെ ചെമ്പഞ്ഞിച്ചാറിനാല്‍ അരുണിമയാര്‍ന്ന തീര്‍ത്ഥജലം വിദ്യാര്‍ത്ഥിയായ എനിക്ക് എന്നാണു പാനം ചെയ്യാന്‍ കഴിയുക? അര്‍ത്ഥിക്കുന്നവര്‍ക്ക് വാണീദേവി സാഹിത്യകലകളില്‍ പ്രാവീണ്യം നല്‍കുന്നു. ജന്മനാ മൂകനായവനെപ്പോലും കവിത്വമുള്ളവനാക്കാന്‍ കഴിയുന്ന അമ്മയുടെയാ പാദതീര്‍ത്ഥം എപ്പോഴാണ് വാണീദേവിയുടെ വദനകമലങ്ങളില്‍ ഊറുന്ന താംബൂലരസാനുഭവമായി എന്നിലും ഉണരാന്‍ പോവുന്നത്?

Soundarya Lahari 097


गिरामाहुर्देवीं द्रुहिणगृहिणीमागमविदो
हरेः पत्नीं पद्मं हरसहचरीमद्रितनयाम्।
तुरिया कापि त्वं दुरधिगम निस्सीममहिमा
महामाया विश्वं भ्रमयसि परब्रह्ममहिषि॥

girāmāhurdevīṁ druhiṇagṛhiṇīmāgamavido
hareḥ patnīṁ padmaṁ harasahacarīmadritanayām |
turiyā kāpi tvaṁ duradhigama nissīmamahimā
mahāmāyā viśvaṁ bhramayasi parabrahmamahiṣi ||

Oh! Bhagavathy, you are the Parashakthi, consort of Parabrahma, the supreme reality. Without the full comprehension, Vedic scholars address you as Saraswathi, the wife of Brahma; Lakshmi, the wife of Vishnu; and Parvathy, the wife of Rudra, etc. But you are that fourth one who cannot be expressed in words or addressed by names. You are very hard to comprehend as you are the Mahamaya, the very source of Brahma, Vishnu and Siva. You are the limitless one, the power of thureeya who makes the universe move.

ഗിരാമാഹുര്‍ ദേവീം ദ്രുഹിണ ഗൃഹിണീമാഗമവിദോ
ഹരേ: പത്നീം പദ്മാം ഹരസഹചരീമദ്രി തനയാം
തുരീയാ കാപി ത്വം ദുരധിഗമ നിസ്സീമമഹിമാ
മഹാ മായാ വിശ്വം ഭ്രമയസി പരബ്രഹ്മ മഹിഷി

അല്ലയോ പരബ്രഹ്മത്തിന്‍റെ പട്ടമഹിഷിയായ ഭഗവതീ, വേദപണ്ഡിതന്മാര്‍ അവിടുത്തെ ബ്രഹ്മപത്നിയായ സരസ്വതിയെന്നും, വിഷ്ണുപത്നിയായ ലക്ഷ്മീദേവിയെന്നും, രുദ്രപത്നിയായ പാര്‍വ്വതിയെന്നും സംബോധന ചെയ്യുന്നു. എന്നാല്‍ നീയോ ഈ മൂന്നിനും അതീയയായവളും വാക്കുകളാല്‍ വിവരിക്കാന്‍ ആര്‍ക്കുമാവാത്തതുമായ നാലാമതൊന്നാണ്. നിസ്സീമമായ മഹിമയ്ക്ക് ഉടമയും തുരീയശക്തിയുമായ അവിടുത്തെ അറിയുക എന്നത്  അതിക്ലേശകരമത്രേ. ത്രിമൂര്‍ത്തികളുടെ മൂലകാരണഭൂതയും വിശ്വത്തെ ഭ്രമിപ്പിക്കുന്ന മഹാമായയുമാണ് നീ.

Thursday, July 19, 2018

Soundarya Lahari 096


कलत्रं वैधात्रं कतिकति भजन्ते न कवयः
श्रियो देव्याः को वा न भवति पतिः कैरपि धनैः।
महादेवं हित्वा तव सति सतीनामचरमे
कुचाभ्यामासङ्गः कुरवकतरोरप्यसुलभः॥

kalatraṁ vaidhātraṁ katikati bhajante na kavayaḥ
śriyo devyāḥ ko vā na bhavati patiḥ kairapi dhanaiḥ |
mahādevaṁ hitvā tava sati satīnāmacarame
kucābhyāmāsaṅgaḥ kuravakatarorapyasulabhaḥ ||

Oh! Bhagavthy, first among the chaste women, the beloved consort of Lord Parameswara, poets with the ability to write well can easily propitiate Goddess Sarawathy and with a little bit of wealth, people will get such titles as the Lord of Goddess Lakshmi, etc. But to get a bosom embrace from you is impossible for anyone except your Lord Parameswara. Even the inanimate henna tree which would blossom immediately upon a damsel’s breasts touch it do not have the fortune of touching yours. Because of your chastity, Lord Maheswara is the only one who gets to touch your breasts.

കളത്രം വൈധാത്രം കതി കതി ഭജന്തേ ന കവയ:
ശ്രിയോ ദേവ്യാ: കോ വാ ന ഭവതി പതി: കൈരപി ധനൈ:
മഹാദേവം ഹിത്വാ തവ സതി സതീനാമചരമേ
കുചാഭ്യാമാസംഗ: കുരവകതരോരപ്യസുലഭ:

അല്ലയോ പതിവ്രതാരത്നമായ പരമേശ്വരീ, സരസ്വതീ ദേവിയെ വാഴ്ത്തുന്ന എത്രയെത്ര കവികള്‍ അവരിലെ സാരസ്വത സിദ്ധിമൂലം ബ്രഹ്മപത്നിയെ സ്വാധീനിക്കുന്നു. കേവലം അല്‍പമായ സമ്പത്തിനുടമയാണെങ്കിലും ഒരുവനെ ലക്ഷ്മീപതിയായി കണക്കാക്കുക എന്നതും സഹജമാണ്. എന്നാല്‍ ഭഗവതീ, പാതിവ്രത്യശക്തിയാല്‍ അവിടുത്തെ പ്രീതിയ്ക്ക് പാത്രമായി മഹേശ്വരന് മാത്രമേ അവിടുത്തെ കുചാലിംഗനം ലഭിക്കുകയുള്ളൂ. നാരീസ്തനങ്ങള്‍ തൊട്ടാല്‍ പൂക്കുന്ന അചേതനമായ കുരവകമരത്തിന് പോലും അവിടുത്തെ കുചാലിംഗനം ലഭിക്കുക എന്നത് അസാദ്ധ്യം.  

Soundarya Lahari 095


पुरारातेरन्तःपुरमसि ततस्त्वच्चरणयोः
सपर्यामर्यादा तरलकरणानामसुलभा।
तथा ह्योते नीताः शतमखमुखाः सिद्धिमतुलां
तव द्वारोपान्तस्थितिभिरणिमाद्याभिरमराः॥

purārāterantaḥpuramasi tatastvaccaraṇayoḥ
saparyāmaryādā taralakaraṇānāmasulabhā |
tathā hyote nītāḥ śatamakhamukhāḥ siddhimatulāṁ
tava dvāropāntasthitibhiraṇimādyābhiramarāḥ ||

Oh! Bhagavathy, fickle minded devotees do not know how to worship your feet to propitiate you as you are the consort of Lord Parameswara. Indra and other gods reach up to your outer gate and easily get enchanted by the famed eight fold virtues, Anima, etc., and think that they have reached the ultimate. In fact, Indra and others can reach only up to the gate as an entry to the inner sanctum is extremely difficult to attain.

പുരാ രാതേരന്ത:പുരമസി തതസ്ത്വ ച്ചരണയോ:
സപര്യാ മര്യാദാ തരള കരണാനാമസുലഭാ
തഥാ ഹ്യോതേ നീതാ: ശതമഖമുഖാ: സിദ്ധിമതുലാം
തവ ദ്വാരോപാന്ത സ്ഥിതിഭിരണിമാദ്യാഭിരമരാ:

അല്ലയോ ഭഗവതീ, പരമശിവന്‍റെ അന്തപ്പുരത്തെ അലങ്കരിക്കുന്നത് അവിടുന്നാകയാല്‍ ചഞ്ചലചിത്തരായവര്‍ക്ക് ആ തൃപ്പാദങ്ങള്‍ എങ്ങിനെയാണ്  പൂജിക്കേണ്ടതെന്ന് എളുപ്പത്തില്‍ പിടി കിട്ടുകയില്ല. ദേവേന്ദ്രനും മറ്റു ദേവന്മാരും അവിടുത്തെ ഗോപുരദ്വാരത്തിനു വെളിയില്‍ നില്‍ക്കുന്ന അണിമാദി അഷ്ടസിദ്ധികളാല്‍ ആകൃഷ്ടരായി അവയെ സ്വായത്തമാക്കിയിട്ട് തങ്ങള്‍ക്ക് അതുല്യമായ സിദ്ധികള്‍ ലഭിച്ചു എന്ന് കണക്കാക്കുന്നു. വാസ്തവത്തില്‍ ഇന്ദ്രാദികള്‍ക്ക് പോലും അവിടുത്തെ കവാടം വരെ മാത്രമേ പ്രവേശനമുള്ളൂ.

Tuesday, July 17, 2018

Soundarya Lahari 094


कलङ्कः कस्तूरी रजनिकरबिम्बं जलमयं
कलाभिः कर्पूरैर्मकतकरण्डं निबिडितम्।
अतस्त्वद्भोगेन प्रतिदिनमिदं रिक्तकुहरं
विधिर्भूयो भूयो निबिडयति नूनं तव कृते॥

kalaṅkaḥ kastūrī rajanikarabimbaṁ jalamayaṁ
kalābhiḥ karpūrairmakatakaraṇḍaṁ nibiḍitam |
atastvadbhogena pratidinamidaṁ riktakuharaṁ
vidhirbhūyo bhūyo nibiḍayati nūnaṁ tava kṛte ||

Oh! Bhagavathy, you get your rose water from the moon and the blemish on the moon is the fragrant kastoori musk for your daily use. The moon itself is a jewel box made of emerald which contains the crescents stored like bits of camphor. As this precious box become empty due to your regular use, Lord Brahma refills this box with these items daily for your use.

കളങ്ക കസ്തൂരീ രജനികരബിംബം ജലമയം
കലാഭി: കര്‍പ്പൂരൈര്‍മകത കരണ്ഡം നിബിഡിതം
അതസ്ത്വദ് ഭോഗേന പ്രതിദിനമിദം രിക്തകുഹരം
വിധിര്‍ഭൂയോ ഭൂയോ നിബിഡയതി നൂനം തവ കൃതേ

അല്ലയോ ഭഗവതീ, ചന്ദ്രമണ്ഡലത്തിലെ ജലം അവിടുത്തേയ്ക്ക് ഉപയോഗിക്കാനുള്ള പനിനീരാണ്. അതിലെ കളങ്കം കസ്തൂരിയാണ്. ചന്ദ്രബിംബം കലകളാകുന്ന കര്‍പ്പൂരത്തരികളെ ഇട്ടുവയ്ക്കാനുള്ള മരതകച്ചെപ്പാണ്. നിത്യോപയോഗം മൂലം ഒഴിഞ്ഞ ഉള്‍ഭാഗത്തോട് കൂടിയ ആ ചെപ്പ് അവിടുത്തേയ്ക്ക് വേണ്ടി നിത്യവും നിറച്ച് വയ്ക്കുന്നത് ബ്രഹ്മാവാണ്.