Monday, May 7, 2018

Soundarya Lahari 023


त्वया हृत्वा वामं वपुरपरितृप्तेन मनसा
शरीरार्धं शंभोरपरमपि शङ्के हृतमभूत्।
यदेतत्त्वद्रूपं सकलमरुणाभं  त्रिनयनं
कुचाभ्यामानम्रं कुटिलशशिचूडालमकुटम्॥

tvayā hṛtvā vāmaṁ vapuraparitṛptena manasā
śarīrārdhaṁ śaṁbhoraparamapi śaṅke hṛtamabhūt |
yadetattvadrūpaṁ sakalamaruṇābhaṁ trinayanaṁ
kucābhyāmānamraṁ kuṭilaśaśicūḍālamakuṭam ||

Oh! Bhagavathi, you are known to be the one possessing half of Lord Siva’s body, I doubt if you haven’t assumed his other half as well.  You appear in my meditation as the one immersed in a saffron hue with three eyes, adorning a shiny crown ornamented by the crescent moon. But your body has a forward lean because of the weight of your two splendid breasts. In me, a realization dawns that Siva and Shakthi are not separate from each other.

ത്വയാ ഹൃത്വാ വാമം വപുരപരിതൃപ്തേന മനസാ
ശരീരാര്‍ദ്ധം ശംഭോരപരമപി ശങ്കേ ഹൃതമഭൂത്
യദേതത് തദ്രൂപം സകലമരുണാഭം ത്രിനയനം
കുചാഭ്യാമാനമ്രം കുടിലശശി ചൂഡാല മകുടം

അല്ലയോ ഭഗവതീ, പരമശിവന്‍റെ വാമഭാഗം സ്വന്തമാക്കിയിട്ടും തൃപ്തയാകാതെ മറ്റേ പകുതിയും അവിടുന്ന് തന്നെ സ്വന്തമാക്കിയോ എന്ന് ഞാന്‍ ശങ്കിക്കുന്നു. എന്തുകൊണ്ടെന്നാല്‍ എന്‍റെ ധ്യാനത്തില്‍ അരുണ പ്രഭാപൂരമായും, മൂന്നു കണ്ണുകളോടെയും, വളഞ്ഞ ചന്ദ്രക്കലചൂടിയ പ്രോജ്വലത്തായ കിരീടത്തോടു കൂടിയും, സ്തനഭാരത്താല്‍ അല്പം കുനിഞ്ഞ ദേഹത്തോടെയുമാണ് ഭഗവദ് രൂപം എന്നില്‍ ദര്‍ശിതമാകുന്നത്. അവിടുത്തെ ധ്യാനിക്കുമ്പോള്‍ ശിവശക്തികളുടെ അഭേദമായ  ഭാവ മാഹാത്മ്യമാണെന്‍റെയുള്ളില്‍ ഉണരുന്നത്.   

No comments:

Post a Comment