Tuesday, July 3, 2018

Soundarya Lahari 080


कुचौ सद्य: स्विद्यत्तटघटित कूर्‍प्पास भिदुरौ

कषन्तौ दोर्‍म्मूले कनककलशाभौ कलयता
तव त्रातुं भंगादलमिति वलग्नं तनुभुवा 
त्रिधा नद्धं देवि त्रिवलि लवली वल्लिभिरिव


kucau sadya: svidyattaṭaghaṭita kūr‍ppāsa bhidurau
kaṣantau dor‍mmūle kanakakalaśābhau kalayatā
tava trātuṁ bhaṁgādalamiti valagnaṁ tanubhuvā 
tridhā naddhaṁ devi trivali lavalī vallibhiriva

Oh! My goddess, when you sweat, your proud breasts, which are like large golden pots, tear your tight blouse off making them touch your armpits. The god of love who created your breasts also gave you three obvious folds around your stomach above your naval. Looking at those folds, I think he has put three ties around your midriff so that your frail hip will not break under the weight of your heavy breasts.

കുചൌ സദ്യ: സ്വിദ്യത്തടഘടിത കൂര്‍പ്പാസ ഭിദുരൌ
കഷന്തൌ ദോര്‍മ്മൂലേ കനകകലശാഭൌ കലയതാ
തവ ത്രാതും ഭംഗാദലമിതി വലഗ്നം തനുഭുവാ
ത്രിധാ നദ്ധം ദേവി ത്രിവലി ലവലീ വല്ലിഭിരിവ

അല്ലയോ ഭഗവതീ, അവിടുത്തെ മേനി പെട്ടെന്നു വിയര്‍ക്കുമ്പോള്‍ ഒട്ടിപ്പിടിച്ചു കിടക്കുന്ന മുലക്കച്ച കീറിയതിനാല്‍  അതിലൊതുങ്ങി നില്‍ക്കാതെ പൊന്നിന്‍ കുടങ്ങളുടെ ശോഭയുള്ള കുചദ്വയങ്ങള്‍ കക്ഷങ്ങളില്‍ വന്നുരസുന്നു. ആ പൊന്നിന്‍കുടങ്ങളെ സൃഷ്ടിച്ച കാമദേവന്‍ അവിടുത്തെ ദേഹത്തിന്‍റെ മദ്ധ്യഭാഗത്ത് പൊക്കിളിനു മുകളിലായി വയറില്‍ മൂന്നു മടക്കുകള്‍ നല്‍കിയിരിക്കുന്നതും കാണാം. അവിടുത്തെ കൃശമായ അരക്കെട്ട് കുചഭാരത്താല്‍ ഒടിഞ്ഞു പോകാതിരിക്കാനായി ഉദരത്തില്‍ മൂന്നുചുറ്റിക്കെട്ടുകള്‍ ഇട്ടതിന്‍റെ പാടുകളാണോ അവ എന്ന് ഞാന്‍ സന്ദേഹിക്കുന്നു.

No comments:

Post a Comment